പൂക്കളും ആണ്ടറുതികളും
മൂല്യങ്ങൾ
ഈ പ്രപഞ്ചത്തില്‍ തന്റെ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വലുപ്പത്തിലും, ശക്തിയിലും ഇതര കഴിവുകളിലും തന്നേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നവയും അല്ലാത്തവയുമായ മുഴുവന്‍ സൃഷ്ടി ജാലങ്ങളെയും അധീനപ്പെടുത്താനും തന്റെ ഇഛക്കനുസരിച്ച് അവയെ ഉപയോഗപ്പെടുത്താനും കെല്‍പുറ്റ ഏക സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ ഈ പ്രാപഞ്ചിക ഘടനയും വ്യവസ്ഥയും തകരാതെ സൂക്ഷിക്കുകയും അവയെ നിര്‍മാണാത്മകമായി, അഥവാ മാനവ കുലത്തിനും പ്രപഞ്ചത്തിന്നഖിലവും ഉപകാരപ്രദമായി പ്രയോജനപ്പെടുത്തുകയുമാണ് അവന്റെ ദൌത്യം. ഈ മഹാ പ്രപഞ്ചത്തില്‍ സ്വയം തീരുമാനാധികാരവും അതിന്നു സഹായകമായ വിശേഷ ബുദ്ധിയും പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞരുളിയതും മനുഷ്യന്ന് മാത്രമാണ്. ഈ മഹാ പ്രപഞ്ചത്തിലെ ജൈവികവും ജൈവേതരവുമായ ശതകോടിക്കണക്കിനു സൃഷ്ടി ജാലങ്ങള്‍ക്കും നിലനില്‍ക്കാനും സ്വൈരവിഹാരം നടത്താനും തന്നെ പോലെ അവകാശവും സ്വാതന്ത്യ്രവുമുണ്ടെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ സൃഷ്ടിജാലങ്ങളോടും സ്രഷ്ടാവിന്റെ ഇംഗിതത്തിന്നനുസരിച്ച് വര്‍ത്തിക്കുകയെന്നതാണ് മനുഷ്യന്റെ പ്രഥമ ദൌത്യമെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
വിജ്ഞാനാര്‍ജനത്തിലൂടെ അഥവാ വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്നിലര്‍പ്പിതമായ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാനും പ്രപഞ്ചത്തില്‍ തനിക്കുള്ള മഹനീയ സ്ഥാനം നേടാനും സാധിക്കുകയുള്ളുവെന്നും ഉപരിസൂക്തങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സത്യവും അസത്യവും, നന്മയും തിന്മയും കൃത്യമായും വ്യക്തമായും തിരിച്ചറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുമാറ് തെരഞ്ഞെടുത്ത പ്രവാചകന്മാരിലൂടെ വിദ്യയഭ്യസിപ്പിക്കുക എന്ന പ്രക്രിയ ആദിമ മനുഷ്യന്‍ മുതല്‍ തന്നെ ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. സാര്‍വ ലൌകികവും സാര്‍വ കാലികവുമായ ഏതാനും സനാതന മൂല്യങ്ങളിലും ധാര്‍മിക സദാചാരങ്ങളിലും അധിഷ്ഠിതമായിരുന്നു ആ വിദ്യാഭ്യാസ പ്രക്രിയയെന്നതും വസ്തുതയാകുന്നു. ഈ വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആര്‍ജിതമായ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക ക്രമവുമായി മുന്നോട്ടു നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം മനുഷ്യരാശി ശാന്തിയും സമാധാനവും പുരോഗതിയും കൈവരിച്ചുവെന്നതും താനര്‍ഹിക്കുന്ന മഹനീയ പദവി അലങ്കരിച്ചിരുന്നുവെന്നതും ചരിത്രം തെളിയിച്ച വസ്തുതകളാകുന്നു. ഇതില്‍ നിന്നു പിന്നോട്ടു പോയപ്പോഴെല്ലാം അവന്‍ അധാര്‍മികതയുടെയും ദുരാചാരങ്ങളുടെയും അഗാധ ഗര്‍ത്തങ്ങളിലേക്കാപതിച്ചുവെന്നും ചരിത്രം നമ്മോടു പറയുന്നു.
/
Comments
Post a Comment